Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Final Hearing

മാ​സ​പ്പ​ടി കേ​സ്; അ​ന്തി​മ വാ​ദം ചൊ​വ്വാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കും

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ വീ​ണാ വി​ജ​യ​ൻ ഉ​ൾ​പ്പെ​ട്ട മാ​സ​പ്പ​ടി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി​ക​ളി​ൽ അ​ന്തി​മ വാ​ദം ഇ​ന്ന് മു​ത​ൽ ആ​രം​ഭി​ക്കും. ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ലാ​ണ് വാ​ദം.

ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ കേ​സ് പ​രി​ഗ​ണ​ന​യ്ക്ക് വ​ന്നെ​ങ്കി​ലും എ​സ്എ​ഫ്ഐ​ഒ​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി​രു​ന്നി​ല്ല. തു​ട​ര്‍​ന്നാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച ജ​സ്റ്റീ​സ് നീ​ന ബ​ന്‍​സാ​ല്‍ കൃ​ഷ്ണ വാ​ദം കേ​ള്‍​ക്ക​ല്‍ മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

ജ​സ്റ്റീ​സ് അ​നൂ​പ് ബം​ബാ​നി​യു​ടെ ബെ​ഞ്ചി​ന് മു​ൻ​പാ​കെ​യാ​ണ് ഹ​ർ​ജി ഇ​ന്ന് ലി​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ തവണ കേസ് എ​ടു​ത്ത​പ്പോ​ൾ എ​സ്എ​ഫ്ഐ​ഒ​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ ഹാ​ജ​രാ​ക​ത്ത​തി​നെ ക​പി​ല്‍ സി​ബ​ല്‍ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ വി​മ​ർ​ശി​ച്ചി​രു​ന്നു.

സിഎംആർഎൽ നിന്ന് നൽകാത്ത സേവനത്തിന് വീണാ വിജയനും അവരുടെ സോഫ്റ്റ്വെയർ സ്ഥാപനമായ എക്സാലോജിക്കും ഒരു കോടി 72 ലക്ഷം രൂപ കൈപ്പറ്റിയെന്നായിരുന്നു ആദായ നികുതി സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയത്. ഇതിനൊപ്പം ലോൺ എന്ന നിലയിലും വീണയ്ക്ക് പണം നൽകിയിരുന്നുവെന്നും കണ്ടെത്തിയിരുന്നു.

Latest News

Corehub Up